ഭൂകമ്പം: നേപ്പാളില്‍ മരണം 6,155 ആയി

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 6,155 ആയി. ഇപ്പോഴും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ പതിനായിരം കടന്നേക്കുമെന്ന് കഴിഞ്ഞ ദിവസം നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭൂകമ്പം നാശം വിതച്ച മേഖലകളില്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്.

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരക്കണക്കിനാളുകള്‍ പല മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Top