ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഇന്ത്യയെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പ്രസ്താവന നടത്തി. ഭീകരര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാജ്യമല്ല ഇന്ത്യ. ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അ്‌ദേഹം പറഞ്ഞു.

ആക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ കുടുംബത്തിനു സഹായം നല്‍കും. പാക് ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്കു പാരിതോഷികം നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭീകരരുടെ കൈയില്‍ നിന്നു രണ്ടു എകെ 47 തോക്കും ഗ്രനേഡുകളും പിടികൂടിയതായും മന്ത്രി അറിയിച്ചു.

ബുധനാഴ്ചയാണ് ഉധംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ടു ജവാന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ പ്രദേശവാസികള്‍ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.

Top