ജാതി സംവരണ നയം പുന:പരിശോധന; മോഹന്‍ ഭാഗവതിനെ തള്ളി ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി സംവരണ നയം പുന:പരിശോധിക്കണമെന്ന ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ തള്ളി ബി.ജെ.പി രംഗത്ത്.

എസ്.സി,എസ്.റ്റി,ഒ.ബി.സി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ഭരണഘടനാ പരമായ സംവരണാവകാശത്തെ ശക്തമായി പിന്തുണയ്ക്കുന്നു എന്നായിരുന്നു ബി.ജെ.പി പ്രസ്താവന. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ ഉന്നമനത്തിന് സംവരണം അനിവാര്യമാണ്. നിലവിലെ സംവരണാവകാശങ്ങള്‍ പുന:പരിശോധിയ്‌ക്കേണ്ടതില്ലെന്നും ഭഗവതിന് മറുപടിയായി പ്രസ്താവനയില്‍ പറയുന്നു.

അതോടൊപ്പം സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസറിനും പാഞ്ചജന്യക്കും അനുവദിച്ച അഭിമുഖത്തിലായിരുന്നു ഭഗവതിന്റെ വിവാദ പരാമര്‍ശം.

Top