ബ്ലോക്ബസ്റ്റര്‍ ചിത്രം ബാഹുബലിയും ഒടുവില്‍ കോടതികയറി

മധുര: തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ചിത്രം ബാഹുബലിയും കോടതികയറി. ബാഹുബലിയുടെ തമിഴ് പതിപ്പിലെ ചില സംഭാഷണങ്ങള്‍ ദളിതരിലെ ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇടപെട്ടു.

ചിത്രത്തിലെ വിവാദ സംഭാഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജസ്റ്റിസ് ആര്‍ സുധാകര്‍, ജസ്റ്റിസ് വി എം വേലുമണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വിവാദ സംഭാഷണം മുറിച്ചുമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ശിച്ചിട്ടും ഈ സംഭാഷണങ്ങളടങ്ങിയ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടിലെ ചില തിയറ്ററുകളില്‍ ഇത് പ്രദര്‍ശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി നിര്‍ദേശം.

ദളിതരിലെ ഒരു പ്രത്യേക വിഭാഗത്തെ ആക്ഷേപിക്കുന്നതാണ് സംഭാഷണമെന്നാണ് പ്രധാന പരാതി. വിവാദ സംഭാഷണത്തിന്റെ പേരില്‍ ബാഹുബലി പ്രദര്‍ശിപ്പിച്ച തമിഴ്‌നാട്ടിലെ ചില തിയറ്ററുകള്‍ക്കുനേരെ കഴിഞ്ഞ മാസം ആക്രമണം ഉണ്ടായിരുന്നു.

മധുര സ്വദേശിയ ജക്കയ്യന്‍, തിരച്ചെന്തൂര്‍ സ്വദേശി ശങ്കര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.

Top