ബ്ലാക്ക്‌ബെറി ക്ലാസിക്ക്

സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യടക്കിയ വിപണിയില്‍ നേരെ നില്‍ക്കാന്‍ പാടുപെടുന്ന ബ്ലാക്ക് ബെറി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയാണ്. അതിനായി ബ്ലാക്ക്‌ബെറി സുവര്‍ണ്ണകാലത്തെ ഫയര്‍ ബ്രാന്റുകളായ ക്യൂവെര്‍ട്ടി കീബോര്‍ഡ് ഫോണുകള്‍ വീണ്ടും ഇറക്കിയാണ് ഭാഗ്യം പരീക്ഷിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണ് ബ്ലാക്ക്‌ബെറി ക്ലാസിക്ക്.

ഡിസംബര്‍ 17നാണ് ഈ ഫോണ്‍ ബ്ലാക്ക് ബെറി ഇറക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ ഇറങ്ങുന്നില്ലെങ്കിലും ഇതിന്റെ പ്രീബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

ബ്ലാക്ക്‌ബെറിയുടെ 10.3.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ 4ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഇത്. 1.5 ജിഗാഹെര്‍ട്‌സ് പ്രോസസ്സറാണ് ഇതിലുള്ളത്. ഒപ്പം 2ജിബി ഇന്റണേല്‍ സ്റ്റോറേജ്. എസ്.ഡികാര്‍ഡ് ഉപയോഗിച്ച് 16ജിബിവരെ ശേഷി വര്‍ദ്ധിപ്പിക്കാം. 720പിക്‌സല്‍ എച്ച്.ഡിയാണ് സ്‌ക്രീന്‍

Top