ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തും

ബാഗ്ദാദ്: വിമാനങ്ങള്‍ വരുംദിവസങ്ങളില്‍ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. ഐഎസിനെതിരേ യുഎസ് നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്തുണ നല്കി ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളും എത്തിയിരുന്നു.

രണ്ടു ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഇറാക്കിനു മുകളിലൂടെ പറന്നു. ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാക്കിലെ ഐഎസ് തീവ്രവാദികള്‍ക്കെതിരായ സൈനികനടപടിക്ക് പാര്‍ലമെന്റ് അംഗീകാരം നല്കിയതോടെയാണ് യുദ്ധവിമാനങ്ങള്‍ പറക്കല്‍ നടത്തിയത്.
സൈപ്രസിലെ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ അക്രോതിരി ബേസില്‍ നിന്നു പറന്നുയര്‍ന്ന രണ്ട് ടൊര്‍ണഡോ ജെറ്റുകള്‍ ഏഴു മണിക്കൂറിനു ശേഷം തിരിച്ചെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയോ എന്ന കാര്യം വ്യക്തമല്ല.

Top