ബ്രിട്ടീഷ് നടി മിയ ലെയ്ഷ്യ നെയ്ലർ അന്തരിച്ചു

ബ്രിട്ടന്‍:ബ്രിട്ടീഷ് നടി മിയ ലെയ്ഷ്യ നെയ്ലർ (16) അന്തരിച്ചു. കഴിഞ്ഞ ഏപ്രിൽ 7 നാണ് മിയ മരണപ്പെട്ടത്. എന്നാൽ മിയ മരണപ്പെട്ട് ദിവസങ്ങൾക്കു ശേഷമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ താരത്തിന്റെ മരണവാർത്ത പുറത്ത് വിട്ടിരിക്കുന്നത്. മിയ കുഴഞ്ഞു വീണ് മരിച്ചതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോട്ട് ചെയ്തത്.

2004 ൽ പുറത്തിറങ്ങിയ ആബ്സല്യൂട്ടിലി ഫാബുലസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മിയ അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. മില്ലി ഇൻബിറ്റ്വീൻ എന്ന ഷോയിലൂടെയാണ് മിയ ശ്രദ്ധിക്കപ്പെടുന്നത്. ഓൾമോസ്റ്റ് നെവർ എന്ന ഷോയിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ്‌ താരം മരണപ്പെട്ടത്.

Top