ബ്രിട്ടനില്‍ സിനഗോഗ് ആക്രമിച്ച ആറു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: സിനഗോഗ് ആക്രമിച്ച ആറുപേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ഹില്ലിലുള്ള സിനഗോഗിനു നേരെയാണ് ഇവര്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെയായരുന്നു സംഭവം. സിനഗോഗ് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമികളെ തടഞ്ഞ ഒരു വിശ്വാസിക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമികള്‍ മദ്യലഹരിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Top