ബ്രിട്ടനിലെ അതിസമ്പന്നര്‍: ഹിന്ദുജ സഹോരദരന്‍മാര്‍ രണ്ടാം സ്ഥാനത്ത്

ലണ്ടന്‍: സണ്‍ഡോ ടൈംസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ എന്‍ആര്‍ഐ വ്യവസായികളായ ഹിന്ദുജ സഹോദരന്മാര്‍ രണ്ടാം സ്ഥാനത്ത്. ഉക്രേനിയന്‍ സംഗീത വ്യവസായിയായ ലെന്‍ ബ്ലവാത്‌നിക് ആണ് ഹിന്ദുജ സഹോദരന്മാരെ പിന്തള്ളി ഒന്നാമതെത്തിയത്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ ശ്രീചന്ദ് ഹിന്ദുജയുടേയും ഗോപിചന്ദ് ഹിന്ദുജയുടെയും മൊത്തത്തിലുള്ള ആസ്തി 1300കോടി പൗണ്ടാണ്. ആസ്തിയുമായി ഒന്നാം സ്ഥാനത്തുള്ള ബ്ലവാത്‌നികിന്റെ ആസ്തി 1317 കോടി പൗണ്ടാണ്.

ഉരുക്കു വ്യവസായിയായ ലക്ഷ്മി മിത്തലും മൂന്നാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. വ്യവസായിയായ ലോര്‍ഡ് സ്വരാജ് പോള്‍ മുന്‍പുണ്ടായിരുന്ന 47ാം സ്ഥാനം നിലനിര്‍ത്തി. ഇന്‍വെസ്റ്റ്‌മെന്റ് വിദഗ്ധന്‍ ആശിഷ് താക്കൂര്‍, വ്യവസായി ഗൗതം ഥാപ്പര്‍ എന്നിവരാണു ഈ പട്ടികയില്‍ ഈ വര്‍ഷം പുതുതായെത്തിയ ഇന്ത്യന്‍ വംശജര്‍.

Top