ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നു; ചരിത്രത്തില്‍ തെളിവുകള്‍ ധാരാളമെന്ന് എംജിഎസ് നാരായണന്‍

കോഴിക്കോട്: പണ്ട് കാലങ്ങളില്‍ മഹര്‍ഷിമാരും മറ്റും ഗോമാംസം കഴിച്ചിരുന്നുവെന്നും അതിന് തെളിവുകള്‍ ഉണ്ടെന്നും ചരിത്രകാരനായ എംജിഎസ് നാരായണന്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എംജിഎസുമായി എ.എം. ഷിനാസ് നടത്തിയ അഭിമുഖത്തിലാണ് ഗോമാംസത്തേക്കുറിച്ചും, ചരിത്രത്തിലെ ഇന്ത്യന്‍ ജനതയെക്കുറിച്ചും എംജിഎസ് വ്യക്തമാക്കുന്നത്.

മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ അതിഥിയായി ഒരാള്‍ ചെന്നാല്‍ അയാള്‍ക്കുവേണ്ടി കാളക്കുട്ടനെ കൊന്ന് പാകം ചെയ്തിരുന്നതായി പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ കാണാം. ബ്രാഹ്മണരായ അതിഥികള്‍ക്കുവേണ്ടി കാളക്കുട്ടനെ പാകം ചെയ്യുക പതിവായിരുന്നതുകൊണ്ടാണ് അതിഥി എന്ന വാക്കിന് ‘ഗോഘ്‌നന്‍’ എന്ന പര്യായമുണ്ടായത് എന്നും എം.ജി.എസ്. പറയുന്നു.

ബ്രാഹ്മണര്‍ പൊതുവെ സസ്യഭുക്കുകള്‍ ആയിരുന്നില്ലെന്നും പശ്ചിമേന്ത്യയിലെ ജൈനരുടെ സ്വാധീനം കാരണമാണ് നമ്പൂതിരിമാരടക്കമുള്ള ഹിന്ദുക്കള്‍ മാംസാഹാരം ഉപേക്ഷിച്ചതെന്നും അഭിമുഖത്തില്‍ എം.ജി.എസ്. വിവരിക്കുന്നുണ്ട്. അടുത്ത ചില വര്‍ഷങ്ങളിലായിട്ടാണ് മുസ്ലീങ്ങള്‍ക്കെതിരായിട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഇന്ധനം പകരാന്‍ വേണ്ടി ഗോമാംസ നിരോധനം ഒരു മുദ്രാവാക്യമായി ചില ഹിന്ദുത്വവാദികള്‍ സ്വീകരിച്ചുതുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Top