ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് മൂന്നാംഭാഗവും; ആകാംക്ഷഭരിതരായി പ്രേക്ഷകര്‍

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിക്ക് മൂന്നാം ഭാഗം വരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിനൊപ്പം തന്നെ മൂന്നാം ഭാഗവും ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ട് ഭാഗങ്ങളും പുറത്തിറക്കാനാണ് തീരുമാനം.

മേക്കിംഗിലും കളക്ഷനിലും ഹോളിവുഡ് നിലവാരവും മികവും നേടിയെടുത്ത ചിത്രമാണ് ബാഹുബലി. വരുംഭാഗങ്ങള്‍ അതിലും മികവോടെ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതുകൊണ്ട് തന്നെ അടുത്ത ഭാഗങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Top