ബ്രഹ്മാണ്ഡചിത്രം ബാഹുബലി ജൂലൈ 10ന് എത്തുന്നു

തെലുങ്ക് സൂപ്പര്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി റിലീസ് ജൂലൈ 10ന്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ റാണ ദഗ്ഗുബതി, തമന്ന, അനുഷ്‌ക ഷെട്ടി എന്നിവര്‍ മറ്റു വേഷത്തിലെത്തുന്നു. ചിത്രം ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്.

ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസ് വൈകിപ്പിച്ചത്. ചിത്രത്തിനു വേണ്ടി് 17 സ്റ്റുഡിയോകളിലായി 600 കലാകാരന്മാരാണ് ഡബിള്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത്.

Top