ബ്രസീല്‍ പ്രസിഡന്റായി ദില്‍മ റൂസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

സംപൗളോ: ബ്രസീല്‍ പ്രസിഡന്റായി ദില്‍മ റൂസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ടവോട്ടെടുപ്പില്‍ ദില്‍മയ്ക്ക് 51.45 ശതമാനം വോട്ടുലഭിച്ചു. എന്നാല്‍ എതിരാളി എസിയോ നെവസിന് 48.55 ശതമാനം വോട്ടാണ് ലഭിച്ചത്. 2010 ല്‍ ആണ് ദില്‍മ പ്രസിഡന്റ് പദത്തിലെത്തിയത്.

ഇടതുപക്ഷക്കാരിയായ ദില്‍മ ജനക്ഷേമ പദ്ധതികളിലൂടെ ജനപ്രീതിയാര്‍ജിച്ചു. എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ദില്‍മയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ആരോപണങ്ങളാണ് ദില്‍മ നേരിടേണ്ടിവന്നത്. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദില്‍മയ്ക്ക് തിരിച്ചടിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ദില്‍മയ്ക്ക് അനുകൂലമായിരുന്നു. കടുത്ത മത്സരം നേരിട്ടാണ് രണ്ടാം ഘട്ടവും ദില്‍മ പ്രസിഡന്റിന്റെ കസേരയിലേക്ക് എത്തുന്നത്.

Top