ബ്രസീലിലെ സ്കൂളില്‍ വെടിവെപ്പ് ; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

സാവോപോളോ ബ്രസീലിലെ സാവോപോളോ റോള്‍ ബ്രസില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. കൃത്യത്തിന് ശേഷം അക്രമികള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.

മൂഖം മൂടി ധരിച്ചെത്തിയ സംഘമാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. ഇടവേള ആയതിനാല്‍ കുട്ടികള്‍ ക്ലാസിന് വെളിയിലായിരുന്നു. വെടിവെപ്പില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. 10 ഓളം പേര്‍ക്ക് പരിക്കേറ്റു .

Top