ബോളിവുഡ് സിനിമ ഫാന്റത്തിന് പാക്കിസ്ഥാനില്‍ പ്രദര്‍ശനാനുമതിയില്ല

ബോളിവുഡ് സിനിമ ‘ഫാന്റം’ പ്രദര്‍ശിപ്പിക്കുന്നത് പാക് കോടതി നിരോധിച്ചു. തീവ്രവാദി ഹാഫിസ് സെയ്ദിന്റെ ഹര്‍ജിയിലാണ് നടപടി. ഫാന്റത്തിന്റെ പ്രദര്‍ശനം ജീവന് ഭീഷണിയാണെന്നായിരുന്നു സെയ്ദിന്റെ പരാതി.

സെയ്ഫ് അലി ഖാനും കത്രീന കൈഫുമാണ് ഫാന്റത്തിലെ പ്രധാന അഭിനേതാക്കള്‍. കബിര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സജിദ് നാദിയാദ്‌വാലയും സിദ്ദാര്‍ഥ് റോയ് കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top