ബോളിവുഡ് കിങ് ഖാന്റെ പേരന്റിങ് കഴിവിനെ പുകഴ്ത്തി കരണ്‍ ജോഹര്‍

sharukh and karan johar

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ പേരന്റിങ് കഴിവിനെ വാനോളം പുകഴ്ത്തുകയാണ് ഉറ്റ മിത്രവും, സംവിധായകനുമായ കരണ്‍ ജോഹര്‍. ഷാരൂഖ് ഒരു അത്ഭുതം തന്നെയാണെന്നും, അയാള്‍ നടനപ്പുറം ഒരു മികച്ച അച്ഛനാണെന്നും, ആര്‍ക്കും പ്രചോദനം തരുന്ന അച്ഛനാണെന്നുമാണ് കരണ്‍ പറയുന്നത്.

സിനിമ എന്ന മാസ്മരികലോകത്തിലെ തിരക്കുകള്‍പ്പുറം തന്റെ കുടുംബത്തിന് വളരെയധികം പ്രധാന്യം നല്‍കുന്ന താരമാണ് കിങ് ഖാന്‍. കിങ് ഖാന്റെ കുടുംബവും വാര്‍ത്തകളില്‍ ഇടം നേടുന്നത് പതിവാണ്. ബോളിവുഡ് പിടിച്ചടുക്കിയ ഷാരൂഖ് ഖാന്‍ നിര്‍മ്മാതാവായ ഗൗരി ഖാനെയാണ് വിവാഹം ചെയ്തത്. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്.

Top