ബോക്‌സിംഗ് :നൂറ്റാണ്ടിലെ പോരാട്ടത്തില്‍ ഫ്‌ളോയ്ഡ്‌ മെയ്‌വെതര്‍ ലോക ചാംപ്യന്‍

ലാസ്‌വെഗാസ്: ബോക്‌സിംഗില്‍ ലോക ചാംപ്യനെ കണ്ടെത്താനുള്ള നൂറ്റാണ്ടിലെ പോരാട്ടത്തില്‍ മെയ്‌വെതര്‍ ചാമ്പ്യന്‍. ഫിലിപ്പീന്‍സിന്റെ മാനി പക്വിയോവോയെയാണ് അമേരിക്കയുടെ ഫ്‌ളോയ്ഡ്‌ മെയ്‌വെതര്‍ തോല്‍പ്പിച്ചത്.

അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന പോരാട്ടത്തില്‍ 12 റൗണ്ടാണ് ഉണ്ടായത്. 112ന് എതിരെ 116 പോയന്റിനാണ് മെയ്‌വെതറിന്റെ വിജയം.

പ്രൊഫഷല്‍ ബോക്‌സിംഗില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത മെയ്‌വെതറും അഞ്ചെണ്ണത്തില്‍ മാത്രം തോറ്റ പക്വിയാവോയും നേര്‍ക്കുനേര്‍ വന്ന മത്സരം വളരെ ആവേശകരമായിരുന്നു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലെ മത്സരത്തില്‍ കാണുവാന്‍ 16,800 ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. 3000 രത്‌നങ്ങള്‍ പതിച്ച, വെല്‍ട്ടര്‍ബെല്‍റ്റാണ് വിജയിക്ക് ലഭിച്ചത്.

Top