ബെനെല്ലി ടിഎന്‍ടി 600ഐ ലിമിറ്റഡ് എഡിഷന്‍ ലോഞ്ച് ചെയ്തു

ബെനെല്ലി ടിഎന്‍ടി 600ഐ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 5.58 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ടിഎന്‍ടി600ഐ എല്‍ഇ (ലിമിറ്റഡ് എഡിഷന്‍) എന്നാണ് ഈ പതിപ്പ് അറിയപ്പെടുക.

ബെനെല്ലി ടിഎന്‍ടി 600ഐ ലിമിറ്റഡ് എഡിഷന്റെ വെറും 60 യൂണിറ്റുകള്‍ മാത്രമാണ് വില്‍പനയിലുണ്ടാവുക.സാങ്കേതികമായി വലിയ മാറ്റങ്ങളൊന്നും ബെനെല്ലി ടിഎന്‍ടി 600ഐ ലിമിറ്റഡ് എഡിഷനില്‍ വന്നിട്ടില്ല. ഗോള്‍ഡ്ബ്ലാക്ക് നിറത്തിലാണ് ഈ പതിപ്പ് വരുന്നത്.

മഞ്ഞ നിറത്തിലുള്ള ബ്രേക്ക് ലീവറും ക്ലച്ച് ലീവറും, സ്‌മോക്ക്ഡ് ഗ്രേ വീലുകള്‍ തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്. 600സിസി എഞ്ചിന്‍, ലിക്വിഡ് കൂള്‍ഡ്, ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ 85 കുതിരശക്തി 54 എന്‍എം ടോര്‍ക്ക് 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവയാണ് ബെനെല്ലി ടിഎന്‍ടിയുടെ മറ്റൊരു സവിശേഷത.

അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട്, ഫോര്‍ക്‌സ് റിയര്‍ മോണോ ഷോക്ക,് ഫ്രണ്ടില്‍ ട്വിന്‍ ഡിസ്‌കുകള്‍, പിന്നില്‍ സിംഗിള്‍ ഡിസ്‌ക് എന്നിവയാണ് മറ്റു ഫീച്ചേഴ്‌സുകള്‍.

Top