ബെംഗളൂരുവില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് പേര്‍ അറസ്റ്റില്‍

rape

ബെംഗളൂരു: ബെംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്കില്‍ തുങ്കൂര്‍ സ്വദേശിനിയായ 34 വയസുള്ള യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ അസം സ്വദേശികളായ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളെ പോലീസ് അറസ്റ്റ് ചെയ്തു.

പാര്‍ക്കിനുള്ളിലെ ടെന്നീസ് ക്ലബ്ബില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. നേരം വൈകിയതിനാല്‍ അടുത്തദിവസം വരാന്‍ ക്ലബ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മടങ്ങിപ്പോകാന്‍ തുടങ്ങിയ യുവതിയെ പുറത്തേക്കുള്ള വഴികാട്ടിത്തരമെന്ന് വാഗ്ദാനംചെയ്ത് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നഗരത്തിലെ ആസ്പത്രിയില്‍ ചികിത്സയിലാണ് യുവതി. കൂടുതല്‍പേര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡി.സി.പി സന്ദീപ് പാട്ടീല്‍ പറഞ്ഞു.

Top