ബീഹാറില്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ മദ്യം നിരോധിക്കും:നിതീഷ്‌കുമാര്‍

പട്‌ന: ബിഹറില്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ മദ്യം നിരോധിക്കുമെന്ന് ജെ.ഡി (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. സാമൂഹ്യക്ഷേ വകുപ്പ് സംഘടിപ്പിച്ച സ്ത്രീകള്‍ക്കായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കവെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി ബിഹാര്‍ സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് സ്ത്രീകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മദ്യം നിരോധിക്കുന്നതിനെ നിതീഷ് കുമാര്‍ നേരത്തെ പിന്തുണച്ചിരുന്നില്ല. നിരോധനമേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മദ്യവില്‍പന ഇനത്തിലെ നികുതിയിലൂടെ ഏകദേശം 2,500 കോടി രൂപയുടെ വരുമാനം പ്രതിവര്‍ഷം സര്‍ക്കാരിനു ലഭിക്കുന്നതായിരുന്നു കാരണം. അതേസമയം, നിതീഷ് കുമാറിന്റെ ഈ വാഗ്ദാനത്തെ ബിജെപി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഗൗരവമുണ്ടെങ്കില്‍ മദ്യനിരോധനം എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

Top