ബീഹാറില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; മാവോയിസ്റ്റ് മേഖലകളില്‍ കനത്ത സുരക്ഷ

പട്‌ന: മാവോയിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുളള ആറുജില്ലകളില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയില്‍ ബീഹാറില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 32 മണ്ഡലങ്ങളിലായി 456പേര്‍ മത്സരിക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും,അവാ മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചിയടക്കമുളള പ്രമുഖരും രംഗത്തുണ്ട്.

കനത്ത സുരക്ഷയ്ക്ക് കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ 11 മണ്ഡലങ്ങളില്‍ വൈകിട്ട് മൂന്നുമണിക്കും, 12പതിനൊന്ന് മണ്ഡലങ്ങളില്‍ നാലുമണിക്കും, ബാക്കിയുളള ഇടങ്ങളില്‍ അഞ്ചുമണിക്കുമാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ എട്ടിനാണ്.

മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്നതിനാല്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൈമുര്‍, റോതാസ്, അര്‍വാള്‍, ജെഹാനബാദ്, ഔറംഗബാദ്, ഗയ ജില്ലകളിലെ നക്‌സല്‍സാന്നിധ്യം സുരക്ഷാസേനകള്‍ക്കു കനത്ത വെല്ലുവിളിയാണ്.

Top