ബീഹാര്‍ വിജയം: ധാര്‍ഷ്ട്യത്തിന് മേല്‍ വിനയം നേടിയ വിജയമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറിലേത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ഇത് വിഭാഗീയതയ്ക്കുമേല്‍ ഐക്യം നേടിയവിജയമാണ്. ധാര്‍ഷ്ട്യത്തിനുമേല്‍ വിനയം നേടിയ വിജയമാണ്. വെറുപ്പിനുമേല്‍ സ്‌നേഹം നേടിയ വിജയമാണ്’- ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയത്തെ രാഹുല്‍ വിശേഷിപ്പിച്ചു.

ബിഹാറില്‍ വന്‍ വിജയം നേടിയ നിതീഷ് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അഭിനന്ദിച്ചു. മോഡിയും നിതീഷും തമ്മിലുള്ള തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ നിതീഷ് ജയിച്ചുവെന്നും ബിഹാര്‍ വിജയത്തെ ഉദ്ധരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതാണു ബിഹാറിലെ ജയമെന്നു മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരം പറഞ്ഞു.

Top