ബി.സി.സി.ഐ. ക്രിക്കറ്റ് പുരസ്‌കാരങ്ങള്‍ ദിലീപ് വെങ്‌സാര്‍ക്കറിനും ഭുവനേശ്വര്‍കുമാറിനും

മുംബൈ: ബി.സി.സി.ഐ.യുടെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സാര്‍ക്കറിനും മീഡിയം പേസര്‍ ഭുവനേശ്വര്‍കുമാറിനും ലഭിച്ചു. വെങ്‌സാര്‍ക്കര്‍ക്ക് ആജീവനാന്ത സേവനത്തിനുള്ള കേണല്‍ സി.കെ. നായിഡു പുരസ്‌കാരവും ഭുവനേശ്വര്‍കുമറിന് ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡമാണ് ലഭിച്ചത്.

ഇരുപത്തിയഞ്ച് ലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് സി.കെ. നായിഡു പുരസ്‌കാരം. 1987ല്‍ ഇന്ത്യയെ നയിച്ച വെങ്‌സാര്‍ക്കര്‍ 116 ടെസ്റ്റില്‍ നിന്ന് 6,868 റണ്‍സും 129 ഏകദിനത്തില്‍ നിന്ന് 3,508 റണ്‍സും നേടിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് മികച്ച കളിക്കാര്‍ക്കുള്ള പുരസ്‌കാരം.

Top