ബി.ജെ.പി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിര്: അമിത് ഷാ

കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരാണെന്ന് പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ. മതപരിവര്‍ത്തന വിഷയത്തില്‍ മറ്റു പാര്‍ട്ടികളുടെ നിലപാടുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ മതപരിവര്‍ത്തനത്തിനെതിരെയുള്ള ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരാണ്. അതിനാലാണ് മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുന്നത്. ഇതിനെ മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവര്‍ പിന്തുണയ്ക്കണം’. അമിത് ഷാ കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവായ നിലപാടിലെത്തിയ ശേഷം മാത്രമേ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സ്ഥനമുള്ളൂ. ഉത്തര്‍പ്രദേശിലെ ‘ഖര്‍ വാപ്‌സി’ പരിപാടിയെ കുറിച്ച് ചോദിച്ചപ്പോള്‍, വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ഒന്നും പറയുന്നില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ബി.ജെ.പി രാജ്യത്തെ വര്‍ഗീയമായി വേര്‍തിരിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ അമിത് ഷാ തള്ളി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Top