ബിഹാറില്‍ 80 സീറ്റുകളില്‍ കൂടുതല്‍ സഖ്യകക്ഷികള്‍ക്ക് നല്‍കില്ലെന്ന് ബിജെപി

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ക്കു ബിജെപി 80 സീറ്റുകളില്‍ കൂടുതല്‍ വിട്ടു നല്‍കില്ലെന്നു റിപ്പോര്‍ട്ട്. 70 സീറ്റുകള്‍ മുതല്‍ 80 സീറ്റുകള്‍ വരെയായിരിക്കും തങ്ങളോടൊപ്പം ബിഹാറില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍ക്കു ബിജെപി നല്‍കുക. കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ അത് അവര്‍ക്കു മുന്നില്‍ ഒരു ദേശീയ പാര്‍ട്ടി കീഴടങ്ങിയതിനു തുല്യമാകുമെന്നാണു ബിജെപി കരുതുന്നത്.

എല്‍ജെപി, ആര്‍എല്‍എസ്പി, എച്ച്എഎം തുടങ്ങിയ പാര്‍ട്ടികളാണു തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കുന്നത്. 243 സീറ്റുകളാണു ബിഹാറില്‍ ഉള്ളത്.

Top