ബിഹാറില്‍ നാല് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

death

പാറ്റ്‌ന: ബിഹാറിലെ മുന്‍ജര്‍ ജില്ലയില്‍ നാല് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുന്‍ജര്‍ ജില്ലയിലെ ബഡോര ഗ്രാമത്തിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. കുളിക്കാന്‍ കുളത്തില്‍ എത്തിയ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Top