ബിഹാര്‍ തിരഞ്ഞെടുപ്പ്: അന്‍പതിനായിരം അര്‍ദ്ധസൈനികരെ വിന്യസിക്കും

ന്യൂഡല്‍ഹി: അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ അന്‍പതിനായിരം അര്‍ദ്ധ സൈനികരെ വിന്യസിക്കാന്‍ തീരുമാനമെന്ന് സൂചന. വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

നൂറ് പേര്‍ അടങ്ങുന്ന അഞ്ഞൂറ് കമ്പനി അര്‍ദ്ധ സൈനികരെ സംസ്ഥാനത്ത് വിന്യസിക്കണമെന്നാണ് ആവശ്യം. ഇതു കൂടാതെ സംസ്ഥാന പൊലീസിനെയും വിന്യസിക്കും. 243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. അതേസമയം, തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി നടത്തുന്നതിനെക്കുറിച്ചും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.

പത്ത് വര്‍ഷമായി ഭരണത്തില്‍ തുടര്‍ന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്രെ ഐക്യജനതാദളുമായി ലാലുപ്രസാദിന്രെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും സഖ്യത്തിലെത്തിയ ശേഷം നടക്കുന്ന വാശിയേറിയ തിരഞ്ഞെടുപ്പാണ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ ബി.ജെ.പിയാണ് പ്രധാന എതിരാളി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടകം തന്നെ സംസ്ഥാനത്ത് അഞ്ച് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയുണ്ടായി.

Top