ബിസിസിഐ ഓഫീസില്‍ പ്രതിഷേധവുമായി ശിവസേന; ഇന്ത്യാ-പാക് ക്രിക്കറ്റ് ചര്‍ച്ച റദ്ദാക്കി

മുംബൈ : ഇന്ത്യ പാക്ക് ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കാനിരിക്കെ, ബിസിസിഐയുടെ ഓഫിസിനകത്ത് ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷെഹരിയാര്‍ ഖാനുമായുള്ള ബിസിസിഐ ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്‌ക്കെതിരെയാണ് പ്രതിഷേധം. തുടര്‍ന്ന് ചര്‍ച്ച റദ്ദാക്കി.

പാക്ക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധിക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി. പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ബിസിസിഐ മേധാവി ശശാങ്കര്‍ മനോഹറിനോട് വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ശശാങ്ക് മനോഹറിന്റെ ക്ഷണപ്രകാരമാണ് ഷെഹരിയാര്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബറിലെ ഇന്ത്യപാക്ക് ക്രിക്കറ്റ് പരമ്പരയില്‍ അന്തിമ തീരുമാനം കൈകൊള്ളുകയായിരുന്നു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം.

Top