ബിപിസിഎല്‍ ലോറി സമരം: ചര്‍ച്ച ഇന്ന്

കൊച്ചി: ബിപിസിഎല്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക്. സമരം പരിഹരിക്കുന്നതിനായി സെന്‍ട്രല്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ലോറി ഉടമകളും ഡ്രൈവര്‍മാരുമായി ഇന്ന് വൈകിട്ട് ചര്‍ച്ച നടക്കും.

പാചകവാതക ലോറികളില്‍ സ്ഥിരമായി ക്ലീനര്‍മാരെ നിയമിക്കണം എന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന സമരം മൂലം ഏഴു ജില്ലകളില്‍ പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്റെ പാചക വാതക വിതരണമാണ് ദിവസങ്ങളായി തടസപ്പെട്ടിരിക്കുന്നത്.

ചില ഉപാധികളോടെ ഡ്രൈവര്‍മാര്‍ക്ക് ലോറികളില്‍ ക്ലീനര്‍മാരെ വെക്കാമെന്ന് ഇന്നലെ നടന്ന ചര്‍ച്ചകളില്‍ ലോറിയുടമകള്‍ അറിയിച്ചിരുന്നു. ഇതു പ്രകാരം ഇന്നലെതന്നെ അന്‍പതോളം ലോറികള്‍ സര്‍വീസ് പുനരാരംഭിച്ചു.

Top