ബിജോയ് നമ്പ്യാര്‍ ചിത്രത്തില്‍ ചെസ് മാസ്റ്ററായി അമിതാഭ് ബച്ചന്‍

മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വസീറില്‍ ചെസ് മാസ്റ്ററായി അമിതാഭ് ബച്ചന്‍ വേഷമിടുന്നു. വീല്‍ ചെയറിലാണ് ചെസ് മാസ്റ്റര്‍ പണ്ഡിറ്റ് ഓംകാര്‍ നാഥ്. ഭൂതകാലത്തിന്റെ കറുത്ത കളത്തിലാണ് മനസ്സെപ്പോഴും. പികുവിന് ശേഷം അമിതാഭ് ബച്ചന്റെ മറ്റൊരു ശക്തമായ വേഷവുമായി എത്തുന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തര്‍ എടിഎസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നു.

അതിഥി റാവു നായികയാകുന്ന വസീറില്‍ നീല്‍ നിതിന്‍ മുകേഷാണ് പ്രതിനായകവേഷത്തില്‍ എത്തുന്നു. മലയാളിയായ രംഗനാഥ് രവിയാണ് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത്. വസീര്‍ പൂര്‍ണമായും തിരക്കഥയോട് നീതി പുലര്‍ത്തുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍.

രാജ്കുമാര്‍ ഹിറാനിയും ചിത്രത്തിന് പിന്നിലുണ്ട്. വസീറിന്റെ നിര്‍മാണപങ്കാളിയായി സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ സാന്നിധ്യം പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. സെപ്റ്റംബര്‍ 11ന് വസീര്‍ റിലീസ് ചെയ്യും.

Top