ബിജെപി സഖ്യത്തിന് ഉപാധികളുമായി എസ്എന്‍ഡിപി യോഗം

ന്യൂഡല്‍ഹി: ബിജെപിയുമായി സഹകരിക്കാന്‍ എസ്എന്‍ഡിപി ഉപാധികള്‍ വച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉപാധികള്‍ മുന്നോട്ട് വക്കും.

കേന്ദ്ര ബോര്‍ഡ,് കോര്‍പറേഷന്‍ എന്നിവിടങ്ങില്‍ പ്രാതിനിധ്യം വേണം. പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീടുകള്‍ വച്ചുനല്‍കണം. ഹിന്ദു സമുദായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെടും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് എസ്എന്‍ഡിപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും എസ്എന്‍ഡിപി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ വെള്ളാപ്പള്ളിയും കുടുംബവും എസ്എന്‍ഡിപിയുടെ ഒരു പ്രതിനിധിയും ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. മോഡിയുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച്ചയ്ക്ക് സമയം നിശ്ചയിച്ച സമയത്താണ് ഈ വാര്‍ത്തയും പുറത്തു വരുന്നത്.

കൊല്ലത്ത് നടക്കുന്ന എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മോഡിയെ ക്ഷണിക്കുന്നതിനാണ് വെള്ളാപ്പള്ളി ഡല്‍ഹിക്ക് പോയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വെള്ളാപ്പള്ളിയുടെ ബിജെപി പ്രവേശനം ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ച എന്ന കാര്യം ഇതോടെ വ്യക്തമാവുകയാണ്.

Top