ബിജെപി അമേരിക്കന്‍ പാര്‍ട്ടിയെന്ന് ലാലു പ്രസാദ് യാദവ്

ലക്‌നൗ: ബിജെപിയെ ആക്രമിക്കാനുള്ള ഒരവസരവും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് വിട്ടുകളയാറില്ല. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ ഉടനെ ബിജെപിയെ ആക്രമിച്ചിരിക്കുകയാണ് അദ്ദേഹം.

ബിജെപിയെ അമേരിക്കന്‍ പാര്‍ട്ടിയെന്ന് വിളിച്ചാണ് ഇത്തവണ ലാലു പ്രസാദ് യാദവ് ബിജെപിയെ അധിക്ഷേപിച്ചിരിക്കുന്നത്. ഇക്കാര്യം താന്‍ വളരെ കാലമായിട്ട് പറയുന്നതായിരുന്നെന്നും മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിന് അമേരിക്കന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിലാണ് താല്‍പര്യമെന്നും, ഇത് ബിജെപി അമേരിക്കന്‍ പാര്‍ട്ടിയാണെന്നതിന്റെ തെളിവാണെന്നും ലാലു പ്രസാദ് പറഞ്ഞു.

അതേസമയം, മതത്തിന്റെയും നിറത്തിന്റെയും പേരില്‍ ഇന്ത്യയെ വേര്‍തിരിക്കരുതെന്ന് പറഞ്ഞ് ശ്രീ ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഒബാമ നടത്തിയ പ്രസംഗത്തെ പുകഴ്ത്താനും ലാലു പ്രസാദ് യാദവ് മറന്നില്ല.

Top