ബിജെപിയും ശിവസേനയും ഒന്നിച്ചു ഭരിക്കുമെന്ന് ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റക്കെട്ടായി ഭരണം നയിക്കാനാണ് ബിജെപിയും ശിവസേനയും ആഗ്രഹിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇതിനായുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്രത്തില്‍ എന്‍ഡിഎയോടൊപ്പമുള്ള ശിവസേന സംസ്ഥാനത്തും സര്‍ക്കാരിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണന്നും ഫഡ്‌നാവിസ് പറഞ്ഞു.

സഖ്യം സംബന്ധിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ബിജെപി നേതാക്കളും തമ്മില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫഡ്‌നാവിസിന്റെ പുതിയ വെളിപ്പെടുത്തല്‍.

Top