ബിജു രാധാകൃഷ്ണന് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് താനെന്ന്‌ എം ഐ ഷാനവാസ്

കൊച്ചി: : എം ഐ ഷാനവാസ് എം.പി സോളാര്‍ കമ്മീഷന് മൊഴി നല്‍കി. സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരിക്കിയതു താനാണ് ബിജുവിനെ മൂന്നുതവണ കണ്ടിട്ടുണ്ടെന്നും എം.ഐ. ഷാനവാസ് സോളാര്‍ ജുഡിഷ്യല്‍ കമ്മിഷനില്‍ മൊഴി നല്‍കി.

ഗണേഷ് കുമാറിനെക്കുറിച്ചു ചില കാര്യങ്ങള്‍ പറയാനാണു കൂടിക്കാഴ്ച എന്നാണു ബിജു പറഞ്ഞത്. അതു ചില കുടുംബ പ്രശ്‌നങ്ങള്‍ ആയിരുന്നു എന്നും ഷാനവാസ് മൊഴി നല്‍കി. എന്നാല്‍ ഇതേക്കുറിച്ച് ബിജുരാധക്യഷണനോട് കൂടുതലൊന്നും ചോദിച്ചില്ലെന്നും അദ്ദഹം മൊഴി നല്‍കി.

Top