ബിഗ് ബിയ്ക്ക് തൊട്ടുപിന്നില്‍ ഒരു കോടി അനുയായികളുമായി കിംങ് ഖാന്‍

മുംബൈ: ട്വിറ്ററില്‍ ബിഗ് ബിയ്ക്ക് തൊട്ടുപിന്നില്‍ ഒരു കോടി അനുയായികളുമായി കിംങ് ഖാന്‍. ട്വിറ്ററിലൂടെ ശബ്ദ സന്ദേശം അയച്ചാണ് ഷാരൂഖ് ആരാധകരോട് സന്തോഷം പങ്കുവെച്ചത്. ഒരു കോടി പതിനാറ് ലക്ഷമാണ് ബച്ചന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. ട്വിറ്ററില്‍ ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ മാത്രമാണ് ഇനി ഷാരൂഖിന് മുന്‍പിലുള്ളത്.

ആദ്യമായാണ് ട്വിറ്ററിലൂടെ നിങ്ങള്‍ എന്റെ ശബ്ദം കേള്‍ക്കുന്നത്. നിങ്ങളുടെ അടുത്തെത്താന്‍ ഇതിലും നല്ല എന്ത് കാരണമാണുള്ളത് എന്ന് തുടങ്ങുന്നതാണ് കിംഗ് ഖാന്റെ സന്ദേശം. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി. സ്‌നേഹത്തിന്റെ ഒരു കോടി ഹൃദയമിടിപ്പുകള്‍ക്ക് നന്ദി. തന്റെ ശബ്ദ സന്ദേശം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ വോയ്‌സ് ബ്ലോഗിങ്ങ് ആരംഭിക്കുമെന്നും ഷാരൂഖ് പറയുന്നു.

Top