ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ വാലറ്റ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ വാലറ്റ് അവതരിപ്പിച്ചു. പണം കൈമാറുന്നതിനും സേവനങ്ങള്‍ക്ക് പണം നല്‍കുന്നതിനും എല്ലാം ഇത് ഉപയോഗിക്കാനാകും. പ്രതിദിനം പരമാവധി 5000 രൂപയുടെ ഇടപാടുകളാണ് അനുവദിക്കുക.

ബാങ്ക് അക്കൗണ്ട് വഴിയോ ബിഎസ്എന്‍എല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴിയോ സ്പീഡ് പേ റീച്ചാര്‍ജ് ചെയ്യാം. ബാങ്ക് ശാഖകളില്‍ നിന്ന് പണമായി പിന്‍വലിക്കാനും സൗകര്യമുണ്ട്.

പൈറോ എന്ന ഐടി കമ്പനിയുമായി ചേര്‍ന്നാണ് സേവനം തുടങ്ങിയിരിക്കുന്നത്. സ്പീഡ് പേ എന്ന പേരില്‍ പ്രീ പെയ്ഡ് കാര്‍ഡ് അധിഷ്ഠിതമായാണിത്.

കേരളത്തില്‍ സപ്തംബര്‍ അവസാനത്തോടെയാകും ഈ സേവനം ലഭ്യമാകുക.

Top