ബിഎന്‍പി പാരിബാസ് ഓപ്പണ്‍ സെമിയില്‍ സെറീന വില്യംസ്

കാലിഫോര്‍ണിയ: ബിഎന്‍പി പാരിബാസ് ടെന്നീസ് ഓപ്പണ്‍ സെമിയില്‍ യുഎസിന്റെ സെറീന വില്യംസും. ടിമിയ ബാസിന്‍സ്‌കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന സെമിയില്‍ കടന്നത്. സ്‌കോര്‍: 7-5, 6-3.

ലോക മൂന്നാം നമ്പര്‍ താരം സിമോണ ഹാലപ്പാണ് സെമിയില്‍ സെറീനയുടെ എതിരാളി. കാര്‍ള സുവാരസിനെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് സെമിബര്‍ത്ത് ഉറപ്പിച്ചത്. സ്‌കോര്‍: 5-7, 6-1, 6-1.

Top