ബിഎംഡബ്ല്യു എം 5

ബിഎംഡബ്ല്യു അഞ്ചാം തലമുറയില്‍പ്പെട്ട എം 5 സെഡാന്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.35 കോടിരൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. കംപ്‌ളീറ്റ്‌ലി ബില്‍റ്റ്അപ് മോഡലായിട്ടാണ് ഇന്ത്യയിലെത്തുന്നത്.

ഏഴ് മെറ്റാലിക് നിറങ്ങള്‍ക്ക് പുറമെ ആല്‍പൈന്‍ വൈറ്റ്, നോണ്‍ മെറ്റാലിക് തുടങ്ങിയ നിറങ്ങളിലും വാഹനം ലഭിക്കും. എംട്വിന്‍ പവര്‍ ടര്‍ബോ എട്ട് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ എം5ലുളളത്. 560 ബിഎച്ച്പിയും 680 എന്‍എം ടോര്‍ക്കും ലഭിക്കും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നത് 4.3 സെക്കന്റിലാണ്.

Top