ബിഎംഡബ്ല്യു എം 3, ബിഎംഡബ്ല്യൂ എം 4

ബിഎംഡബ്ല്യു എം 3, ബിഎംഡബ്ല്യൂ എം 4 കൂപ്പെ വിപണിയിലിറക്കി. മികവുറ്റ പ്രകടനവും വേഗവും നല്‍കുന്ന ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതികവിദ്യയും ലൈറ്റ് വെയ്റ്റ് ഡിസൈനും സ്‌പോര്‍ട്ടി ഇന്റീരിയറും ഇതിന് മിഴിവേകുന്നു.

പുതുതായി വികസിപ്പിച്ച ഹൈ-റവിംഗ്, സ്‌ട്രെയ്റ്റ് സിക്‌സ് സിലിണ്ടര്‍ എന്‍ജിന്‍, മനോഹരമായ രൂപകല്പന എന്നിവ പുതിയ കാറുകളെ വ്യത്യസ്തമാക്കുന്നു. ബിഎംഡബ്ല്യു എം 3യുടെ വില 1,19,50,000 രൂപയും എം 4 കൂപ്പെയുടെ വില 1,21,80,000 രൂപയുമാണ്.

എം ലോഗോയും ഫ്‌ളയേര്‍ഡ് വീല്‍ ആര്‍ക്കുകളുമായി ഡബിള്‍ ബാര്‍ കിഡ്‌നി ഗ്രില്‍, എം കാര്‍ബണ്‍ റൂഫ്, മസ്‌കലാര്‍ പവര്‍ ഡോം ടര്‍ബോ ചാര്‍ജര്‍, ബക്കറ്റ് സ്റ്റൈല്‍ സീറ്റുകള്‍, ലെവര്‍ സ്റ്റിയറിംഗ് വീലുകള്‍, എന്‍ട്രി സില്‍സ്, ഫുഡ് റെസ്റ്റ്, ഗിയര്‍ ഷിഫ്റ്റ് ലിവര്‍, സര്‍ക്കുലര്‍ ഡയല്‍സ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത തികഞ്ഞ ഇന്ധനക്ഷമതയുള്ള ത്രീ- ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഇന്‍ ലൈന്‍ പെട്രോള്‍ എന്‍ജിന്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലേക്കെത്താന്‍ 4.1 സെക്കന്‍ഡു മാത്രം മതിയാകും. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

Top