ബിഎംഡബ്ലുവിന്റെ എക്‌സ് 6 രണ്ടാം തലമുറ എത്തുന്നു

പ്രമുഖ ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ലുവിന്റെ എക്‌സ് 6 രണ്ടാം തലമുറ ജൂലൈ 23ന് ഇന്ത്യയില്‍ പുറത്തിറക്കുന്നു. ബിഎംഡബ്ല്യൂവിന്റെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് എക്‌സ് 6.

നിലവില്‍ വിപണിയിലുള്ള എക്‌സ്6നെ അപേക്ഷിച്ചു രണ്ടാംതലമുറ കാറിന് 40 കിലോ ഭാരം കുറവായിരിക്കുമെന്നതാണ് പ്രധാന സവിശേഷത. 630 എന്‍എം ടോര്‍ക്കില്‍ 313 കുതിരശക്തി കരുത്തേകുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ആറ്‌സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ എക്‌സ് 6ന് ഉള്ളത്.

ഡാംപര്‍ കണ്‍ട്രോളോടുകൂടിയ പിന്‍വശത്തെ എയര്‍ സസ്‌പെന്‍ഷന്‍ ഡ്രൈവിങ് അനായാസമാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പുറമെ വലിയ മാറ്റങ്ങള്‍ ഇല്ലെങ്കില്‍, ഉള്‍വശത്ത് നിരവധി മുഖംമിനുക്കലുമായാണ് എക്‌സ് 6ന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ റോഡുകളിലേക്കു വരുന്നത്.

എക്‌സ് സീരീസില്‍ ബിഎംഡബ്ല്യൂ ഇന്ത്യയില്‍ പുറത്തിറക്കുന്ന നാലാമത്തെ കാറാണിത്.

Top