ബാഹുബലി 2 ല്‍ അനുഷ്‌കയുടെ സഹോദരിയായി മാധുരീ ദീക്ഷിത് എത്തുന്നു

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാനകഥാപാത്രമായി ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് എത്തുന്നു.

ചിത്രത്തില്‍ നായിക അനുഷ്‌കയുടെ സഹോദരിയുടെ വേഷത്തിലാകും മാധുരി അഭിനയിക്കുന്നത്. നേരത്തെ ശ്രേയ റെഡ്ഢിയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചത്.

വൈഡ് റിലീസിനൊരുങ്ങുന്ന സിനിമയുടെ ഹിന്ദി വിതരണക്കാരാണ് ബോളിവുഡ് താരങ്ങളെക്കുറച്ചുപേരെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകനോട് ആവശ്യപ്പെടുന്നത്. ബോളിവുഡില്‍ കുറച്ചുകൂടി സ്വീകാര്യത നല്‍കാന്‍ ഇത് സഹായകമാകും എന്നാണ് ഇവരുടെ വാദം.

പ്രഭാസിനൊപ്പം അനുഷ്‌ക തന്നെയാകും ബാഹുബലി 2 വിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയുടെ മൂന്നാം ഭാഗം വരുന്നുണ്ടെന്നും രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Top