ബാഹുബലി 2 നായ് ശരീരഭാരം 100 കിലോ കൂട്ടാനൊരുങ്ങി പ്രഭാസ്

ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. സിനിമയ്ക്കായി തന്റെ കരിയറിലെ രണ്ടര വര്‍ഷമാണ് താരം മാറ്റിവച്ചത്. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ മറ്റൊരു തരത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് പ്രഭാസ്. ബാഹുബലി 2വിന് വേണ്ടി ശരീരഭാരം 100 കിലോയാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

62കിലോയില്‍ നിന്ന് ഇരുപത് കിലോ കൂട്ടിയായിരുന്നു ബാഹുബലിയുടെ ആദ്യഭാഗത്ത് പ്രഭാസ് എത്തിയത്. മാത്രമല്ല ഇതിനായി ഉപയോഗിച്ച ജിം ഉപകരണങ്ങള്‍ക്കും മറ്റുമായി ചിലവഴിച്ചത് ഒന്നരകോടി രൂപയാണ്. അടുത്തസിനിമയ്ക്കായുള്ള തയാറെടുപ്പ് തുടങ്ങി കഴിഞ്ഞു.

തമന്ന, റാണ ദഗുപതി, സത്യരാജ്, അനുഷ്‌ക എന്നിവരാണ് ബാഹുബലി 2വിലെ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

Top