ബാഹുബലിയുടെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍ എത്തി

കോട്ടയം: ബഹുഭാഷാ ചിത്രം ബാഹുബലിയുടെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് നെറ്റിലുള്ളത്. ചിത്രം മികച്ച കളക്ഷന്‍ നേടി മുന്നോട്ടു പോകുന്നതിനിടെയാണ് വ്യാജന്റെ വരവ്. മികച്ച പ്രിന്റാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ളത്.

ബുധനാഴ്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്തത്.

200 കോടി രൂപ ചെലവിലാണ് ബാഹുബലി നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതിനോടകം നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമാണ് ബാഹുബലി. തെലുങ്ക് വാണിജ്യ സിനിമയുടെ രാജശില്‍പ്പിയായ എസ്.എസ് രാജമൗലിയാണ് ബാഹുബലിയുടെ സംവിധായകന്‍.

അഞ്ച് മണിക്കൂറുള്ള ചിത്രത്തിന്റെ ആദ്യഭാഗമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തെലുങ്കിലും തമിഴിലും നിര്‍മിച്ച ചിത്രം മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റിയിട്ടുണ്ട്.

ലോകത്തെമ്പാടുമായി നാലായിരം തിയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ബി ക്ലാസിലുള്‍പ്പെടെ നൂറില്‍പ്പരം തിയറ്ററുകളിലാണ് റിലീസ് ചെയ്ത്.

പ്രഭാസ് നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കാ ഷെട്ടിയും തമന്നാ ഭാട്ടിയയുമാണു നായികമാര്‍. തെന്നിന്ത്യന്‍ നടി രമ്യാ കൃഷ്ണനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്

Top