ബാഴ്‌സലോണയുടെ കോച്ചായി ലൂയി എന്റിക്കെ തുടരും

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയുടെ കോച്ചായി ലൂയി എന്റിക്കെ തുടരുമെന്ന് ടീം പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യൂ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് എന്റിക്കെ രണ്ടുവര്‍ഷത്തെ കരാറില്‍ ബാഴ്‌സയുടെ കോച്ചായി എത്തിയത്. ബാഴ്‌സ സുവര്‍ണ നേട്ടത്തിന് നടുവിലായിരുന്നെങ്കിലും എന്റിക്കെയെ നിയമിച്ച സ്‌പോര്‍ട്‌സ് ഡയറക്ടര്‍ അന്റോണിയെ ടീം മാനേജ്‌മെന്റ് സമീപകാലത്ത് പുറത്താക്കി. ഈ സാഹചര്യത്തില്‍ എന്റിക്കെ പരിശീലകസ്ഥാനത്ത് തുടരുമോ എന്ന സംശയമുണ്ടായിരുന്നു.

സ്പാനിഷ് ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍റേയും ജയിച്ച് ഈ സീസണില്‍ ബാഴ്‌സ ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയിരുന്നു.

Top