ബാര്‍ ലൈസന്‍സ്: എക്‌സൈസ് വകുപ്പ് നിയമോപദേശം തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ചു എക്‌സൈസ് വകുപ്പ് നിയമോപദേശം തേടി. ഈ മാസം 31-ന് ബാറുകളുടെ കാലാവധി അവസാനിക്കുന്നതിനാലാണ് എക്‌സൈസ് വകുപ്പ് നിയമോപദേശം തേടിയിരിക്കുന്നത്. 31-ന് ശേഷവും തല്‍സ്ഥിതി തുടരണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ത്രീ സ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ നിയമ പ്രതിസന്ധിയിലായിരിക്കുകയാണ്.

Top