സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമെന്ന് കോടതി

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പരാമര്‍ശവുമായി തിരുവനന്തപുരം വിജിലന്‍സ് പ്രത്യക കോടതി. എജിയും ഡിജിപിയും ഉള്ളപ്പോള്‍ അവരെ മറികടന്ന് സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമെന്ന് വിജിലന്‍സ് കോടതി ചോദിച്ചു.

ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് കോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

ഈ നിയമോപദേശത്തിന് നിയമ സാധുതയുണ്ടോയെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന് ശേഷം എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് അഭിഭാഷകന്‍ കേസ് ഡയറി പരിശോധിച്ച് കൃത്യമായ മറുപടി നല്‍കണം. കോടതി അറിയിച്ചു.

കൂടുതല്‍ ഹരജികള്‍ ഉള്ളതിനാല്‍ ബാര്‍ കോഴ കേസില്‍ കാലതാമസം വരുത്തരുതെന്നും കോടതി പറഞ്ഞു. അതേ സമയം ബാര്‍ കോഴക്കേസില്‍ തെളിവ് നല്‍കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനും ബിജു രമേശും രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു.

Top