ബാര്‍ കോഴ: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാര്‍ കോഴ ആരോപണം അന്വേഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ അന്വേഷത്തോടും വിജിലന്‍സ് അന്വേഷണത്തോടും സിപിഐ(എം)ന് യോജിപ്പില്ലെന്നും പിണറായി വ്യക്തമാക്കി. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയേയും എക്‌സൈസ് മന്ത്രിയേയും ഉള്‍പ്പെടുത്തണം. മന്ത്രിമാരല്ലാത്തവരും ഇതില്‍ ബന്ധപ്പെട്ടെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. അങ്ങനെയുള്ള എല്ലാവരും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാര്‍ കോഴയിലെ അന്വേഷണ കാര്യത്തില്‍ പാര്‍ട്ടി രണ്ട് തട്ടിലാണെന്ന വാദവും പിണറായി തള്ളി. ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു വിഎസ് അച്യുതാനനന്ദന്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

Top