ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 26 പേരുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മൊഴി നല്‍കാന്‍ എത്തുന്നില്ലെന്നും മൊഴി നല്‍കുന്നതിന് ഒരു മാസത്തെ സമയമാണ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിജിലന്‍സിന്റെ വിശദീകരണം.

Top