ബാര്‍ കോഴ: കെ.എം മാണിക്കെതിരെ ബാര്‍ ഉടമ മൊഴി നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരെ ലോകായുക്തയില്‍ ബറുടമ മൊഴി നല്‍കി. ബറുടമയായ സാജു ഡൊമിനിക്കാണ് മൊഴി നല്‍കിയത്. ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ തങ്കച്ചന്‍ മാണിയുടെ വീട്ടിലേക്കു കയറിപ്പോകുന്നതു താന്‍ കണ്ടന്നാണു സാജു ഡോമിനിക് മൊഴി നല്‍കിയത്. എന്നാല്‍ പണം കൈമാറുന്നതു താന്‍ കണ്ടില്ലെന്നും അദ്ദേഹം ലോകായുക്തയ്ക്കു മുമ്പില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കി.

Top