ബാര്‍ കോഴ: കണ്ണില്‍ പൊടിയിടാന്‍ വിജിലന്‍സിന്റെ ശ്രമം

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ നിയമസഭാ സമ്മേളത്തിനു മുമ്പ് അന്വേഷണം ഊര്‍ജിതമാണെന്ന് വരുത്തിവെയ്ക്കാന്‍ വിജിലന്‍സ് ശ്രമം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡ്. അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തിയിരുന്നു. അതേസമയം, ധനമന്ത്രി കെ എം മാണിയെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യം ചെയ്യില്ല.

മാര്‍ച്ച് ആറിനാണ് നിയമസഭയുടെ ബജറ്റ് സമ്മേളം ആരംഭിക്കുക. 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കേണ്ടത് ധനമന്ത്രി കെ എം മാണിയാണ്. എന്നാല്‍ ബാര്‍കോഴയില്‍പ്പെട്ട മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ബജറ്റ് അവതരണം കേരളം കണ്ട ഏറ്റവും രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷത്തിനിടയാക്കും. ബാര്‍ കോഴയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ശക്തമായ വിമര്‍ശനം പൊതുസമൂഹത്തിലുമുണ്ട്. അതിനാല്‍ ഈ വിമര്‍ശനത്തില്‍ നിന്ന് തടിയൂരാനാണ് സര്‍ക്കാര്‍ അന്വേഷണം സജീവമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്.

Top